ഭൂമിശാസ്ത്രം
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ ചടയമംഗലം ബ്ളോക്കില്‍ വെളിനല്ലൂര്‍ റവന്യൂ വില്ലേജുള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് വെളിനല്ലൂര്‍. വെളിനല്ലൂര്‍ പഞ്ചായത്ത് കൊല്ലം ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് മലനാടിനും തീരപ്രദേശത്തിനും ഇടയില്‍ ഇടനാട്ടില് ചെറുകുന്നുകളും താഴ്വരകളും ഉള്‍പ്പെടുന്ന സസ്യശ്യാമളമായ ഗ്രാമപ്രദേശമാണ് വെളിനല്ലൂര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ തെക്കേ അതിരായി 14 കിലോമീറ്റര്‍ ദൂരം ഇത്തിക്കരയാറ് ഒഴുകുന്നു. വടക്കും പടിഞ്ഞാറും പൂയപ്പള്ളി പഞ്ചായത്തും, കിഴക്ക് ഇളമ്മാട് പഞ്ചായത്തും തെക്ക് ഇത്തിക്കരയാറുമാണ് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. വെളിനല്ലൂര്‍ പഞ്ചായത്ത് ഇടനാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വെളിനല്ലൂര്‍ പഞ്ചായത്തിന്റെ ഉയര്‍ന്ന ഭാഗം കിഴക്കേ അതിരിനോട് ചേര്‍ന്ന ഭാഗങ്ങളാണ്. ഏറ്റവും താഴ്ന്ന ഭാഗം ഇത്തിക്കരയാറിനോട് ചേര്‍ന്നുവരുന്ന പ്രദേശങ്ങളാണ്. വളരെ പ്രാചീനവും സമ്പന്നവുമായ ഒരു സാമൂഹിക-സാംസ്കാരികചരിത്രമാണ് വെളിനല്ലൂര്‍ ഗ്രാമത്തിനുള്ളത്. വെളിനല്ലൂര്‍ ക്ഷേത്രത്തില്‍ ശ്രീരാമനെ പ്രതിഷ്ഠിക്കുന്നതിനും വളരെ മുമ്പുതന്നെ, അവിടെ ഒരു ഇണ്ടിളയപ്പന് ക്ഷേത്രം ഉണ്ടായിരുന്നു. ഈ ഇണ്ടിളയപ്പന് ക്ഷേത്രത്തിന് ഏകദേശം 2000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. വെളിയം എന്ന രാജ്യത്തിന്റെ ഭരണാധികാരികള്‍ വെളിയന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നതായി ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. വെളിയന്റെ അധീനതയില്‍ ഉള്ള പ്രദേശം എന്ന അര്‍ത്ഥത്തില്‍ ഈ ഗ്രാമം വെളിയനല്ലൂര്‍ എന്ന് അറിയപ്പെട്ടിരുന്നുവെന്നും, വെളിയനല്ലൂര്‍ പില്ക്കാലത്ത് വെളിനല്ലൂര്‍ എന്ന് രൂപാന്തരപ്പെട്ടുവെന്നും ഒരഭിപ്രായം ഉണ്ട്. 27.4 ചതുരശ്രകിലോമീറ്ററാണ് വെളിനല്ലൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍.
ചരിത്രം
സാമൂഹിക-സാംസ്കാരിക ചരിത്രം
വളരെ പ്രാചീനവും സമ്പന്നവും ആയ ഒരു സാമൂഹികസാംസ്കാരിക ചരിത്രമാണ് വെളിനല്ലൂര്‍ ഗ്രാമത്തിനുള്ളത്. വെളിനല്ലൂര്‍ ക്ഷേത്രത്തില്‍ ശ്രീരാമപ്രതിഷ്ഠ ഉണ്ടാകുന്നതിനും വളരെ മുമ്പുതന്നെ, അവിടെ ഒരു ഇണ്ടിളയപ്പന് ക്ഷേത്രം ഉണ്ടായിരുന്നു. ഈ ഇണ്ടിളയപ്പന് ക്ഷേത്രത്തിന് ഏകദേശം 2000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇണ്ടിയളപ്പന്റെ തൃപ്തിക്കായി ഇപ്പോഴും ഇവിടെ ഒട്ടേറെ ഉത്സവങ്ങള്‍ നടത്തപ്പെടുന്നു. മീനഭരണി ദിനത്തില്‍ വേടര്‍സമുദായത്തിന്റെ വകയായ പൊങ്കാലയും കാര്ത്തികനാളില് രാത്രി കുറവസമുദായത്തിന്റെ വകയായി തലയാട്ടും കളിയും രോഹിണി നാളില്‍ വേളാര്‍ സമുദായത്തിന്റെ വകയായി നായ് വയ്പും നടത്തിവരുന്നു. കതിരുകാള, എടുപ്പുകുതിര, ഇവയോടു കൂടിയ എഴുന്നള്ളത്ത് വെളിനല്ലൂരും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ പതിവാണ്. ബുദ്ധമതത്തിലെ മഹായാനപ്രസ്ഥാനക്കാരുടെ ആചാരരീതിയുമായി ഈ കെട്ടുകാഴ്ച എഴുന്നള്ളിപ്പിന് സാമ്യമുണ്ട്. ബുദ്ധമതപാരമ്പര്യത്തെ സൂചിപ്പിക്കുന്ന പതുപ്പള്ളി, മരുതമണ്‍പള്ളി, പൂയപ്പള്ളി ഇത്യാദി സ്ഥലനാമങ്ങള്‍ തന്നെ ഉദാഹരണം. പള്ളിയെന്നാല്‍ ബുദ്ധവിഹാരം എന്നാണ് അര്‍ത്ഥം. അപ്പന് എന്ന പേരുകളില്‍ അറിയപ്പെടുന്ന ദേവന്മാരും ബുദ്ധമതക്കാരുടേതാണെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. വെളിനല്ലൂരിലെ ബ്രാഹ്മണര്‍ ധാരാളമായി മാറി പാര്‍ത്തിരുന്ന പ്രദേശമാണ് ചെറിയ വെളിനെല്ലൂരായത്. ഓയൂര്‍ ചൂങ്കത്തറയ്ക്കും, ഓടനാവട്ടം ചുങ്കത്തറയ്ക്കും മധ്യേ വ്യാപിച്ചുകിടന്നിരുന്ന വെളിയംരാജ്യത്തിന്റെ അതിര്‍ത്തി ഇത്തിക്കരയാറുവരെയായിരുന്നെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. വെളിയത്തിന്റെ ഭരണാധികാരികള്‍ വെളിയന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നതായി ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. വെളിയന്റെ അധീനതയില്‍ ഉള്ള പ്രദേശം എന്ന അര്‍ത്ഥത്തില്‍ ഈ ഗ്രാമം വെളിയനല്ലൂര്‍ എന്ന് അറിയപ്പെട്ടിരുന്നുവെന്നും, വെളിയനല്ലൂര്‍ പില്ക്കാലത്ത് വെളിനല്ലൂര്‍ എന്ന് രൂപാന്തരപ്പെട്ടുവെന്നും ഒരഭിപ്രായം ഉണ്ട്. ഇവിടെയും ബ്രാഹ്മണമഠങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആ മഠങ്ങളുടെ സ്വാധീനവലയത്തില്‍ പെടാതെ ഒരുജനവിഭാഗം അവിടെ ശക്തന്മാരായി പാര്‍ത്തിരുന്നു. അവരത്രെ കരിങ്ങന്മാര്‍ എന്നു വിളിക്കപ്പെടുന്നവര്‍. കരിങ്ങന്‍ എന്ന പദത്തിന് അധ:കൃതന്, താണവന് എന്നീ അര്‍ത്ഥങ്ങളാണ് ഗുണ്ടര്‍ട്ടുനിഘണ്ടുവിലുള്ളത്. അങ്ങനെ കരിങ്ങന്മാര്‍ പാര്‍ത്തിരുന്ന പ്രദേശം കരിങ്ങന്നൂര്‍ ആയി. കരിങ്ങന്നൂരിലെ ചാവന്‍കാവും, പുതിയിടത്തെ മൂര്‍ത്തിക്കാവും ഇപ്പോഴും പട്ടികജാതിക്കാരുടെ നിയന്ത്രണത്തിലാണ്. പ്രാചീനമായ ഒരു സംസ്കാരികപൈതൃകം വെളിനല്ലൂരിന് ഉണ്ട്. വെളിച്ചത്തിന്റെ ഊര് വെളിനല്ലൂര്‍ എന്നു പറയുന്ന പഴമക്കാര്‍ കൂട്ടത്തില്‍ ഉണ്ട്. പാലി ഭാഷയിലുള്ള ശിലാഖിതങ്ങള്‍ വെളിനല്ലൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ചരിത്രപണ്ഡിതന്മാര് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ഓയൂര്‍ എന്നു കേള്‍ക്കുമ്പോള്‍ സാംസ്കാരിക ലോകം ഓര്‍ക്കുന്നത് ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള ആശാനെയാണ്. മലയാളിയുടെ ക്ളാസിക് കലയായ കഥകളിയെ ലോകജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ആശാന് വഹിച്ച പങ്കു വളരെ വലുതാണ്. കഥകളി സംഗീതത്തെ മറുനാട്ടിന്‍ എത്തിച്ച പ്രമുഖകലാകാരന്‍ ആണ് കലാമണ്ഡലംഗംഗാധരന്‍. കേരളത്തലുടനീളം കഥാപ്രസംഗം അവതരിപ്പിച്ച സുപ്രസിദ്ധ കാഥിക വെളിനല്ലൂര്‍ വസന്തകുമാരിയും ഗാനരചയിതാവും സംവിധായകനുമായ പരവൂര്‍ രാമചന്ദ്രനും ഈ ഗ്രാമത്തിന്റെ മക്കളാണ്. വൈലോപള്ളി അവാര്‍ഡ് നേടിയ ഈ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ളീം ആരാധനാലയം പയ്യക്കോട് പള്ളിയാണ്. മാകോണം ചേരൂര്‍(റോഡുവിള) റാണൂര്‍ (വട്ടപ്പാറ) എന്നീ മുസ്ളീം പള്ളികള്‍ നൂറുവര്‍ഷങ്ങളുടെ മേല്‍ പഴക്കമുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ പഴക്കം കൂടിയത് ഓട്ടുമല, പോരിയക്കോട് പള്ളികള്‍ ആണ്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം ഈ പ്രദേശത്ത് സജീവമായിരുന്നു. ഇ.വി.കേശവന്, കെ.ഇ.വേലായുധന് എന്നിവര്‍ കരിങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. 1114-ല്‍ അക്കാമ്മ ചെറിയാന് നയിച്ച ആള് ട്രാവന്‍കൂര്‍ വാളന്റിയേഴ്സ് ജാഥയില്‍ വെളിനല്ലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ധര്‍മ്മഭടന്മാരായി ചേര്‍ന്ന് കൊട്ടാരവിളപ്പിലേക്ക് മാര്‍ച്ച് ചെയ്തു. പ്രഗല്ഭരായ ഏതാനും ആയൂര്‍വേദവൈദ്യന്മാര്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. വൈദ്യകലാനിധി പുതുപള്ളിയില്‍ മാധവന് ഉണ്ണിത്താന്, വൈദ്യകലാനിധി വാസവന് വൈദ്യന്, വൈദ്യകലാനിധി ഇടിക്കുളവൈദ്യന്‍, പീതാംബരന് വൈദ്യന്, ഏഴാംകുറ്റിയില്‍ കേശവന്‍വൈദ്യന്‍ മര്‍മ്മചികിത്സയും നടത്തിയിരുന്നു. വെളിനല്ലൂര്‍ പ്രാഥമികരോഗ്യകേന്ദ്രത്തിന്റെ സ്ഥാപനം ആരോഗ്യമേഖലയിലെ വലിയ മാറ്റത്തിന് കാരണമായി. പ്രധാന റോഡായ ആയൂര്‍-ഇത്തിക്കര റോഡ് വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഇന്ന് വാഹനഗതാഗതസൌകര്യങ്ങളുണ്ട്. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വൈദ്യുതി എത്തിയിട്ടുണ്ട്. ഗള്‍ഫ് സ്വാധീനം ഏറെയുള്ള ഒരു പ്രദേശമാണ് വെളിനല്ലൂര്‍.
1. വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അധികാരങ്ങളം കര്‍ത്തവ്യങ്ങളും
2. ജീവനക്കാരുടെ ചുതലകള്‍ നിറവേറ്റുന്നതിനുള്ള മാനദണ്ഡങ്ങള്‍
3. ബഡ്ജറ്റ് - 2014-15
4. 2013-14 വാര്‍ഷിക പദ്ധതി
- ധനസഹായ പദ്ധതികള്‍/തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍
- പ്രോജക്ടുകളുടെ വിവരണം (ജനറല്‍,പട്ടികജാതി വിഭാഗം)
- ഗുണഭോക്തൃ പട്ടിക (ജനറല്‍,പട്ടികജാതി വിഭാഗം
- ഗുണഭോക്തൃ പട്ടിക 2014-15
5. ലൈസന്‍സുകളുടെ വിവരങ്ങള്‍
| ജില്ല | : | കൊല്ലം |
| ബ്ളോക്ക് | : | ചടയമംഗലം |
| വിസ്തീര്‍ണ്ണം | : | 27.46ച.കി.മീ. |
| വാര്‍ഡുകളുടെ എണ്ണം | : | 17 |
| ജനസംഖ്യ | : | 24293 |
| പുരുഷന്മാര് | : | 11982 |
| സ്ത്രീകള്‍ | : | 12311 |
| ജനസാന്ദ്രത | : | 885 |
| സ്ത്രീ : പുരുഷ അനുപാതം | : | 1027 |
| മൊത്തം സാക്ഷരത | : | 88.45 |
| സാക്ഷരത (പുരുഷന്മാര്) | : | 93 |
| സാക്ഷരത (സ്ത്രീകള്‍) | : | 84.07 |
| Source : Census data 2001 | ||
പഞ്ചായത്തിലൂടെ
ഭൂപ്രകൃതി
കൊല്ലംജില്ലയുടെ തെക്കുപടിഞ്ഞാറുഭാഗത്ത് മലനാടിനും തീരപ്രദേശത്തിനും ഇടയില്‍ ഇടനാട്ടില് ചെറുകുന്നുകളും താഴ്വരകളും ഉള്‍പ്പെടുന്ന സസ്യശ്യാമളമായ ഗ്രാമപ്രദേശമാണ് വെളിനല്ലൂര്‍ പഞ്ചായത്ത്. പഞ്ചായത്തിന്റെ തെക്കേ അതിരായി 14 കി.മീറ്റര്‍ ഇത്തിക്കരയാറ് ഒഴുകുന്നു. വെളിനല്ലൂര്‍ പഞ്ചായത്ത് ഇടനാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 20 മീറ്ററും ഏറ്റവും ഉയരം കൂടിയ പ്രദേശം 155 മീറ്ററും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതി പ്രകാരം വെളിനല്ലൂര്‍ പഞ്ചായത്തിന്റെ ഉയര്‍ന്ന ഭാഗം കിഴക്ക് അതിരിനോട് ചേര്‍ന്ന ഭാഗങ്ങളാണ്. ഏറ്റവും താഴ്ന്ന ഭാഗം ഇത്തിക്കര ആറിനോട് ചേര്‍ന്നുവരുന്ന പ്രദേശങ്ങളാണ്. പഞ്ചായത്തിന്റെ തെക്കേയതിരായി ഒഴുകുന്ന ഇത്തിക്കരയാറും കരിങ്ങന്നൂര്‍, പെരുവന്തോട് എന്നീ തോടുകളും അവയുടെ ശാഖാതോടുകളുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകള്‍. പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണം 2746 ഹെക്ടര്‍ ആണ്. പഞ്ചായത്തിന്റെ പ്രധാന നാണ്യവിളകള്‍ റബ്ബറും തെങ്ങുമാണ്. പഴയ വെളിനല്ലൂര്‍ പഞ്ചായത്തുപ്രദേശമാകെ ഒന്നു പരിശോധിച്ചാല്‍ മലമ്പ്രദേശങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഏറിയ കൂറും തെങ്ങു വ്യാപകമായുള്ള കുന്നുകളുടെ ഒരു നിരയാണ് കാണാന്‍ കഴിയുക. ബാല്യാംകുന്ന്, കരീലാഞ്ചിമോള്, മൂന്നാംമോള്, പള്ളിക്കുന്ന്, ആക്കല്കുന്ന്, മലപ്പുറം, പൊരിയക്കോട് എന്നിങ്ങനെയാണ് പ്രധാന കുന്നിന്‍നിരകള്‍.
അടിസ്ഥാനമേഖലകള്‍
പുളിമ്പാറയും കുണ്ടയത്ത് മൂഴിപ്പാറയും ഉള്‍പ്പെടുന്ന ഒറ്റക്കും കൂട്ടായുമുള്ള പാറക്കെട്ടുകള്‍, ഇതിന്റെയൊക്കെ താഴ്വാരങ്ങളില് വെട്ടിയെടുത്ത നിലവും കരയ്ക്ക് കുറെ തെങ്ങും അങ്ങിങ്ങു കുറെ വീടുകളും; അതായിരുന്നു പഴയ വെളിനല്ലൂരിന്റെ ചിത്രം. വില്ലേജിന്റെ കിഴക്കെ അറ്റത്തുണ്ടായിരുന്ന തെരുവിന് ഭാഗം വനത്തിന് വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിച്ച പഴയ ഫോറസ്റ്റ് ആഫീസാണ് ഇന്നത്തെ ഓയൂര്‍ ഹെല്‍ത്ത് സെന്റര്‍. കൊല്ലം ജില്ലയിലെ പരമ്പരാഗതവ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി എന്നിവയില്‍ കൈത്തറിയും, കശുവണ്ടിയുമാണ് ഈ പഞ്ചായത്തില്‍ ഇപ്പോള്‍ നിലവിലുള്ളത്. ഈ പഞ്ചായത്തില്‍ നിലവിലുള്ള വ്യവസായങ്ങള്‍ സ്വകാര്യവ്യക്തികള്‍ നടത്തുന്നവയും സഹകരണസംഘങ്ങള്‍ നടത്തുന്നവയുമാണ്. വെളിനല്ലൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഗതാഗത മാര്‍ഗ്ഗം റോഡാണ്. ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന പി.ഡബ്ളു.ഡി റോഡ് ആയൂര്‍-ഇത്തിക്കര റോഡാണ്. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം കൊല്ലവര്‍ഷം 1050-ല്‍ ആരംഭിച്ചു. ഒരു സ്വകാര്യ വിദ്യാലയമായിട്ടായിരുന്നു ഇതിന്റെ തുടക്കം. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഈ സ്കൂള്‍ ഓയൂരേക്ക് മാറ്റി സ്ഥാപിച്ചു. പില്ക്കാലത്ത് ഒരു ചക്രം പ്രതിഫലം പറ്റി സ്കൂള്‍ സര്‍ക്കാരിന് വിട്ടുകൊടുത്തു. ഇതാണ് ഇന്നത്തെ വെളിനല്ലൂര്‍ ഗവ.എല്‍.പി.സ്കൂള്‍. പട്ടികജാതിക്കാര്‍ ധാരാളമായി അധിവസിക്കുന്ന ഒരു പഞ്ചായത്താണ് വെളിനല്ലൂര്‍. വെളിനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (ക്ളിപ്തം) നമ്പര്‍ 2873 ആണ് പഞ്ചായത്തിലെ പ്രഥമവും, പ്രധാനപ്പെട്ടതുമായ സഹകരണ സ്ഥാപനങ്ങള്‍.
ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ദേശീയ ഗ്രാമീണ ഉപജീവന മിഷന്
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന് - എന്‍ .ആര് .എല്‍ .എം) മാറ്റുന്നത്.
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005
2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.
നിയമത്തിന്റെ പ്രാധാന്യം
1 ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ നല്കുന്നു.
2. തൊഴില്‍ നല്കാന് കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം.
3. ഗ്രാമസഭ നിര്‍മ്മാണപ്രവൃത്തി നിശ്ചയിക്കുന്നു.
4. തൊഴില്‍ 1/3 ഭാഗം സ്ത്രീകള്‍ക്ക് ഉറപ്പ് നല്കുന്നു.
5. പ്രവൃത്തികളിലും ജോലിക്കാരുടെ പട്ടികയിലും നിര്‍മ്മാണ ജോലികളെ സംബന്ധിച്ചും സുതാര്യത ഉറപ്പു നല്കുന്നു.
6. ഗ്രാമപഞ്ചായത്ത് പദ്ധതി നടത്തിപ്പ് നിര്‍വ്വഹിക്കുന്നു.
7. തൊഴിലാളികള്‍ക്കു പരിരക്ഷ ഉറപ്പു നല്കുന്നു.
(a) അപകടങ്ങള്‍ക്കു ചികിത്സ സൌജന്യമായി നല്കുന്നു.
(b) ചികിത്സാസമയത്ത് 50% വേതനം.
(c) ജോലിസ്ഥലത്ത് മരണം സംഭവിച്ചാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്കുന്നു.
(d) അംഗവൈകല്യമുണ്ടായാലും നഷ്ടപരിഹാരം നല്കുന്നു.
തൊഴിലിനുള്ള യോഗ്യത
1. പഞ്ചായത്തു പ്രദേശത്ത് താമസിക്കുന്നവരായിരിക്കണം.
2. തൊഴിലിനായി രജിസ്റര്‍ ചെയ്തിരിക്കണം.
3. തൊഴില്‍ കാര്‍ഡ് ലഭിച്ചവരായിരിക്കണം.
4. തൊഴില്‍ കാര്‍ഡില്‍ പേരുണ്ടായിരിക്കണം.
തൊഴിലിന്റെ പ്രത്യേകത
1. താമസസ്ഥലത്തിന് 5 കി.മി. ചുറ്റളവിനുള്ളില്‍ തൊഴില്‍ നല്കുന്നു.
2. 5 കി.മി. പുറത്ത് വേതനത്തിന്റെ 10% അധികം നല്കുന്നു.
3. 14 ദിവസം തുടര്‍ച്ചയായി തൊഴില്‍ നല്കുന്നു.
4. കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കുന്നു.
5. തൊഴില്‍ ലഭ്യത കുറയ്ക്കുന്ന യന്ത്രങ്ങള്‍ ഒഴിവാക്കുന്നു.
സ്ത്രീ തൊഴിലാളികള്‍ക്കുള്ള പരിരക്ഷ
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യവേതനം; സ്ത്രീതൊഴിലാളികളുടെ കുട്ടികളെ നോക്കുന്നതിന് ഒരു സ്ത്രീയെ ചുമതലപ്പെടുത്തുന്നു; അവര്‍ക്കും വേതനം നല്കുന്നു.
തൊഴിലില്ലായ്മാ വേതനം
അപേക്ഷ ലഭിച്ച് 100 ദിവസം തൊഴില്‍ നല്കാന് കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം അനുവദിക്കുന്നു. ആദ്യത്തെ 30 ദിവസം വേതനത്തിന്റെ 25%, തുടര്‍ന്ന് 50%.
ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍
1. ജലസംരക്ഷണ/സംഭരണ പ്രവര്‍ത്തികള്‍ .
2. വരള്‍ച്ചനിവാരണ പ്രവൃത്തികള്‍ (മരം വെച്ചു പിടിപ്പിക്കല്‍ മുതലായവ).
3. ജലസേചന തോടുകളുടെ നിര്‍മ്മാണം.
4. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തല്‍ .
5. പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനര്‍നിര്‍മ്മാണം.
6. ഭൂവികസന പ്രവൃത്തികള്‍ .
7. വെള്ളപ്പൊക്കനിവാരണ പ്രവൃത്തികള്‍ (അഴുക്കുചാലുകള്‍ ഉള്‍പ്പെടെ).
8. റോഡുകളുടെ നിര്‍മ്മാണം.
9. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് പ്രവൃത്തികള്‍ .
ധനകാര്യം
1. പദ്ധതിതുകയുടെ 90% കേന്ദ്ര ഗവണ്മെന്റും 10% സംസ്ഥാന സര്‍ക്കാരും വഹിക്കുന്നു.
2. മൊത്തം തുകയുടെ 60% അവിദഗ്ദ തൊഴിലാളികളുടെ വേതനത്തിനും, 40% നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിക്കുന്നതിനും ഉപയോഗിക്കുന്നു.
കമ്പ്യൂട്ടര്‍വല്‍ക്കരണം
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ളോക്കിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ബ്ളോക്ക് കേന്ദ്രീകരിച്ച് ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ സാങ്കേതിക സഹായത്തിനുള്ള സംവിധാനം നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനായി വികസിപ്പിച്ച ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള് ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഗ്രാമപഞ്ചായത്തുകളിലും വിന്യസിച്ചു വരികയാണ്.